
ഇതിലൂടെ, 250 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ ബ്രാന്‍ഡ് പെര്‍ഫ്യൂമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എയര്‍ കെയര്‍ സൊല്യൂഷനുകളുമായി വീടുകള്‍ക്കും കാറുകള്‍ക്കും വേണ്ടിക്കൂടി തങ്ങളുടെ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയാണ്
കേരളം, ബുധന്‍, 2026 ഓഗസ്റ്റ് 05: 250 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇംഗ്ലീഷ് സുഗന്ധദ്രവ്യ ബ്രാന്‍ഡായ യാര്‍ഡ്ലി ലണ്ടന്‍, ഹോം കെയറിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുതിയ ഉപ-ബ്രാന്‍ഡായ ഫ്‌ളോറാലിസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ പ്രീമിയം എയര്‍ കെയര്‍ വിപണിയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ചു. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗ് പോര്‍ട്ട്ഫോളിയോയിലെ ഒരു പ്രധാന ബ്രാന്‍ഡായ യാര്‍ഡ്ലി ലണ്ടന്‍, ഇതിലൂടെ വ്യക്തിഗത പരിചരണത്തിനപ്പുറം ഹോം, കാര്‍ കെയര്‍ സൊല്യൂഷനുകളിലേക്കും തങ്ങളുടെ സുഗന്ധ വൈദഗ്ദ്ധ്യം വ്യാപിപ്പിക്കുകയും, അതുവഴി ദൈനംദിന ജീവിത ഇടങ്ങളില്‍ പ്രീമിയം സുഗന്ധാനുഭവങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുകയുമാണ് ചെയ്യുന്നത്.
വിപ്രോ കണ്‍സ്യൂമര്‍ കെയറിന് കീഴിലുള്ള യാര്‍ഡ്ലിയുടെ വളര്‍ച്ചയിലെ ഏറെ തന്ത്രപരമായ നാഴികക്കല്ലാണ് ഫ്‌ളോറാലിസിന്റെ അവതരണം. സുഗന്ധദ്രവ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായി വളരുക എന്ന യാര്‍ഡ്ലിയുടെ കാഴ്ചപ്പാടിന് ഇത് കൂടുതല്‍ കരുത്തേകുന്നു. തലമുറകളായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നേടിയ വിശ്വാസത്തിന്റെ അടിത്തറയില്‍, ദീര്‍ഘനേരം സുഗന്ധം നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത എയര്‍ ഫ്രെഷനര്‍ സ്‌പ്രേകളിലൂടെയും എയര്‍ പോക്കറ്റുകളിലൂടെയും പെര്‍ഫ്യൂം-പ്രചോദിത സുഗന്ധങ്ങള്‍ വീടുകളിലേക്കും കാറുകളിലേക്കും എത്തിക്കുകയാണ് ഫ്‌ളോറാലിസ്. ഇംഗ്ലീഷ് ലാവെന്‍ഡര്‍, ഇംഗ്ലീഷ് റോസ് തുടങ്ങിയ യാര്‍ഡ്ലിയുടെ സുഗന്ധങ്ങളില്‍ നിന്നും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ശ്രേണി, സ്ത്രീകള്‍ക്കായുള്ള യാര്‍ഡ്ലിയുടെ നിലവിലുള്ള വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളെയും പുരുഷന്മാര്‍ക്കായുള്ള യാര്‍ഡ്ലി ജെന്റില്‍മാന്‍ ശ്രേണിയെയും പൂരകമാക്കുന്നതോടൊപ്പം, വ്യക്തിഗത പരിചരണ, ഹോം കെയര്‍ വിഭാഗങ്ങളിലുടനീളം ബ്രാന്‍ഡിന്റെ സുഗന്ധ വൈദഗ്ദ്ധ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നു.
പൈതൃകത്തെ ആധുനിക സംവേദനക്ഷമതയുമായി സംയോജിപ്പിക്കാനും മികച്ച സുഗന്ധങ്ങള്‍ ആസ്വദിക്കാനുമുള്ള കഴിവിലാണ് യാര്‍ഡ്ലിയുടെ എക്കാലവും നിലനില്‍ക്കുന്ന ആകര്‍ഷണം സ്ഥിതിചെയ്യുന്നത്, അത് മികച്ച സുഗന്ധങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ഈ പുതിയ ഉല്പന്നത്തിന്റെ ലോഞ്ചിനെക്കുറിച്ച് യാര്‍ഡ്ലി & എന്‍ഷാന്ത്യൂര്‍ (ഋിരവമിലtuൃ) (ഇന്ത്യ) ബിസിനസ് ഹെഡ് ശ്രീ മനീഷ് വ്യാസ് പറഞ്ഞു. 'കേരളം ഞങ്ങളുടെ ഏറ്റവും ശക്തമായ വിപണികളില്‍ ഒന്നാണ്, ഇവിടെ ഉപഭോക്താക്കള്‍ പ്രീമിയം സുഗന്ധം അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും നിരന്തരം സ്വീകരിക്കുന്നു. പ്രവര്‍ത്തനക്ഷമതയ്ക്കപ്പുറം പോയി അര്‍ത്ഥവത്തായ അനുഭവങ്ങളിലൂടെ അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളാണ് ഇന്ന് ഉപഭോക്താക്കള്‍ തിരയുന്നത്. ഫ്‌ളോറാലിസ് ആ യാത്രയുടെ സ്വാഭാവിക വിപുലീകരണമാണ്. മാത്രമല്ല, അത്യാധുനിക സുഗന്ധാനുഭവങ്ങള്‍ വീടുകളിലേക്കും കാറുകളിലേക്കും കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. പാരമ്പര്യത്തെ പുതിയ തലമുറയുടെ ആവശ്യങ്ങളുമായി സന്തുലിതമാക്കി ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ വികസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്,' അദ്ദേഹം അഭിപ്രായപ്പെട്ടു.
2009ല്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ന്നതുമുതല്‍, പ്രധാനമായും ടാല്‍ക്കം പൗഡറുകള്‍ക്കും സോപ്പുകള്‍ക്കും പേരുകേട്ടിരുന്ന ഒരു ബ്രാന്‍ഡില്‍ നിന്ന്, 12-ലധികം വിഭാഗങ്ങളിലായി 50-ലധികം ശ്രേണികള്‍ ഉള്‍ക്കൊള്ളുന്ന സുഗന്ധകേന്ദ്രിത ലൈഫ്സ്‌റ്റൈല്‍ പോര്‍ട്ട്‌ഫോളിയോയായി യാര്‍ഡ്‌ലി വളര്‍ന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ബ്രാന്‍ഡ് 31 മടങ്ങ് വളര്‍ച്ച കൈവരിച്ചു. ഇത് ഉപഭോക്താക്കള്‍ക്കിടയിലെ അതിന്റെ ദീര്‍ഘകാല ആകര്‍ഷണവും, നവീകരണത്തിലേക്കുള്ള അചഞ്ചലമായ ശ്രദ്ധയും, തുടര്‍ച്ചയായ മൂല്യസൃഷ്ടിയും പ്രതിഫലിപ്പിക്കുന്നു.
കേരളം യാര്‍ഡ്‌ലിയുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നായി തുടരുന്നു. പ്രീമിയം സുഗന്ധവും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളോടുമുള്ള സംസ്ഥാനത്തിന്റെ താല്‍പര്യമാണ് ഇതിന് അടിസ്ഥാനം. ടാല്‍ക്ക്, ഡിയോഡറന്റുകള്‍, ഹാന്‍ഡ്വാഷ് എന്നിവയില്‍ ഒന്നാം സ്ഥാനവും സോപ്പുകളില്‍ രണ്ടാം സ്ഥാനവും നേടി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ സംസ്ഥാനത്ത് ശക്തമായ നേതൃത്വസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന്, സ്ത്രീകളുടെ വ്യക്തിഗത പരിചരണം, പുരുഷന്മാരുടെ ഗ്രൂമിംഗ്, ഹോം ഫ്രാഗ്രന്‍സ് എന്നിവയിലായി, പെര്‍ഫ്യൂമുകള്‍, ഡിയോഡറന്റുകള്‍, ബോഡി മിസ്റ്റുകള്‍, റോള്‍-ഓണുകള്‍, ടാല്‍ക്കം പൗഡറുകള്‍, സോപ്പുകള്‍, ഷവര്‍ ജെല്ലുകള്‍, സുഗന്ധമുള്ള ഹാന്‍ഡ്വാഷുകള്‍, ബോഡി ലോഷനുകള്‍, എയര്‍ ഫ്രഷ്നറുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു പോര്‍ട്ട്‌ഫോളിയോയാണ് യാര്‍ഡ്‌ലി ഇന്ന് അവതരിപ്പിക്കുന്നത്. യാര്‍ഡ്ലിയെ സമഗ്രമായ ഒരു സുഗന്ധദ്രവ്യ-വ്യക്തിഗത പരിചരണ ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുന്നതിനൊപ്പം, അതിന്റെ പ്രീമിയം സ്ഥാനവും ബ്രിട്ടീഷ് പൈതൃകവും നിലനിര്‍ത്തുകയെന്ന വിപ്രോയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഫ്‌ളോറാലിസിന്റെ അവതരണം. മാറിവരുന്ന ഉപഭോക്തൃ ജീവിതശൈലികള്‍ക്ക് അനുയോജ്യമായ പുതിയ ഉല്‍പ്പന്ന വിഭാഗങ്ങളിലേക്കും ബ്രാന്‍ഡിന്റെ സുഗന്ധ വൈദഗ്ദ്ധ്യം വ്യാപിപ്പിക്കാനുള്ള ലക്ഷ്യവും ഇതിലൂടെ വ്യക്തമാകുന്നു.
പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫ്‌ളോറാലിസ് ശ്രേണി ലഭ്യമാണ്. നിലവില്‍ 180 മില്ലി എയര്‍ ഫ്രെഷനര്‍ സ്‌പ്രേയ്ക്ക് 169 രൂപയും 10 ഗ്രാം എയര്‍ പോക്കറ്റിന് 70 രൂപയുമാണ് വില. കാര്‍ പെര്‍ഫ്യൂമുകള്‍, ഓട്ടോമാറ്റിക് ഡിസ്‌പെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉല്‍പ്പന്ന ഫോര്‍മാറ്റുകളിലൂടെ ഫ്‌ളോറാലിസ് ശ്രേണി വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.









